
(Rajasthan)രാജസ്ഥാനിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെലോട്ടെന്ന് ഹൈക്കമാന്റ്. പ്രതിസന്ധി ആസൂത്രിതമെന്ന് ഹൈക്കമാന്റ് നിരീക്ഷകര്‍ സോണിയാഗാന്ധിയെ അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിനെ അംഗീകരിക്കേണ്ടെന്നും ധാരണ.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ ഹൈക്കമാന്റ്. ശശി തരൂര്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ മത്സരിക്കാനില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി.
അതേസമയം രാജസ്ഥാനില്‍ സമാന്തര നിയമസഭാ കക്ഷി യോഗം വിളിച്ചത് അച്ചടക്കലംഘനമാണെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും അജയ് മാക്കന്‍. സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് നല്‍കുമെന്നും അജയ് മാക്കന്‍. അശോക് ഗെലോട്ടിന്റെ വിശ്വസ്തനായ ശാന്തി ധരിവാളിന്റെ നേതൃത്വത്തിലായിരുന്നു സമാന്തര നിയമസഭ കക്ഷി യോഗം ചേര്‍ന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here