Supreme Court:സുപ്രീംകോടതി നടപടി ഇന്നുമുതല്‍ തത്സമയ സംപ്രേഷണം

(Supreme Court)സുപ്രീംകോടതി നടപടികള്‍ ഇന്ന് മുതല്‍ തത്സമയം(live) സംപ്രേഷണം ചെയ്യും. തുടക്കത്തില്‍ ഭരണഘടന ബെഞ്ചിലെ നടപടികളാണ് യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത്.

പിന്നീട് കൂടുതല്‍ ബെഞ്ചുകള്‍ ഉള്‍പ്പെടുത്തും.ജനങ്ങള്‍ക്ക് ഫോണുകളിലും ലാപ്ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും തടസ്സമില്ലാതെ സുപ്രീംകോടതിയുടെ നടപടികള്‍ ഇനിമുതല്‍ കാണാന്‍കഴിയും.

സംപ്രേഷണത്തിനായി സ്വന്തം പ്ലാറ്റ്‌ഫോം ഉണ്ടാക്കുമെന്നും യൂട്യൂബ് ഉപയോഗിക്കുന്നത് താല്‍ക്കാലികമാണെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. രാജ്യത്ത് ആറ് ഹൈക്കോടതികള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News