Tourism Day:കേരള ടൂറിസം കുതിക്കുന്നു;ഇന്ന് ലോക വിനോദ സഞ്ചാര ദിനം

കൊവിഡാനന്തരം ടൂറിസം ഭൂപടത്തില്‍ കേരളത്തിന് ഉയര്‍ച്ച. പുതിയ കണക്കുകള്‍ പ്രകാരം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 72.48 ശതമാനം വളര്‍ച്ചയാണ് കേരള ടൂറിസം(Kerala Tourism) മേഖല കൈവരിച്ചത്. 2022-ലെ ആദ്യ പാദത്തില്‍ 8,11,426 ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത്. നൂതന പദ്ധതികളുടെ വിജയം കൂടിയാണ് പുതിയ ഉണര്‍വിന്റെ രഹസ്യം.

യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഹ്വാനപ്രകാരമാണ് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27 ന് ലോക വിനോദസഞ്ചാര ദിനമായി(World Tourism Day) ആചരിക്കുന്നത്. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ സാംസകാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.

വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ 1925 ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടര്‍ന്ന് 1947 ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950 ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്.സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം.

പാരമ്പര്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ഭൂമിശാസ്ത്രങ്ങളുടെ പ്രത്യേകതയുമുള്ള രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള എല്ലാത്തരം സഞ്ചാരികളും ഇന്ത്യയില്‍ വരാന്‍ ആഗ്രഹിക്കുന്നവരാണ്. ടൂറിസം പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഈ ദിവസത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഇന്‍ക്രെഡിബിള്‍ ഇന്ത്യ, ദൈവത്തിന്റെ സ്വന്തം നാട്-കേരളം എന്നീ വാക്യങ്ങളുമായി മുന്നോട്ടു പോകുന്ന സമയത്ത്. യാത്ര ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ലോകം വളര്‍ന്നതും സംസ്‌കാരങ്ങള്‍ പിറന്നതും യാത്രയിലൂടെയാണ് ടൂറിസത്തെ എങ്ങനെ ആരോഗ്യകരമായി പ്രയോജനപ്പെടുത്താമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ചില രാജ്യങ്ങള്‍ ജീവിച്ചു പോകുന്നതു തന്നെ ടൂറിസത്തിലൂടെയാണ്. എല്ലാ രാജ്യങ്ങളും ഇതിന്റെ പേരിലിന്നു വിദേശ നാണ്യം നേടുന്നു.ഈ മേഖലയില്‍ ഇന്ത്യ വമ്പിച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും അതുവഴി ലോക സൗഹൃദവും പുതിയ പാതയിലാണ്, ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ വിനോദ സഞ്ചാര വ്യവസായത്തിന്റെ സ്വാധീനം വിളിച്ചോതി സെപ്തംബര് 27 ലോക ടൂറിസം ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം സംഘടന (യു എന് ഡ്ബ്ല്യു ടി ഒ) 1970-ലാണ് വിവിധ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസം ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News