India-South Africa T20:ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20ക്കായി ഒരുങ്ങി അനന്തപുരി

നാളത്തെ ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20(India-South Africa T20)ക്കായി ഒരുങ്ങി അനന്തപുരി(Trivandrum). ഇരു ടീമുകളുമെത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. ഇന്ത്യന്‍ ടീം ഇന്ന് പരിശീലനത്തിനിറങ്ങും. ഇരു ടീം ക്യാപ്റ്റന്‍മാരും ഇന്ന് മാധ്യമങ്ങളെ കാണും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നാളെ വെടിക്കെട്ട് പ്രകടനമാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. നല്ല കാലാവസ്ഥയാണെന്നും മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മത്സരം കാണാനെത്തും. ഇനി കേവലം 1000 ടിക്കറ്റുകള്‍ മാത്രമായിരുന്നു 26ാം തീയതി രാത്രി 8 വരെയുള്ള കണക്ക് പ്രകാരം വിറ്റുപോകാനുണ്ടായിരുന്നത്. സ്റ്റേഡിയത്തില്‍ 38000 പേര്‍ക്കാണ് കളി കാണാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇന്ത്യ – ദക്ഷിണാഫ്രിക്കന്‍ ടീമുകള്‍ കൂടി എത്തിയതോടെ തലസ്ഥാനത്തെ ക്രിക്കറ്റാരാധകരുടെ ആവേശം ഇരട്ടിയായി. ഇരു ടീം അംഗങ്ങളും കോവളം റാവിസ് ഹോട്ടലിലാണ് താമസം. താരങ്ങളുടെ ഇഷ്ട വിഭവങ്ങളാണ് റാവിസില്‍ അവര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

ഇന്ത്യന്‍ ടീം ഇന്ന് വൈകിട്ടാകും പരിശീലനത്തിനിറങ്ങുക. ദക്ഷിണാഫ്രിക്കന്‍ ടീം കഴിഞ്ഞ ദിവസം ആദ്യ പരിശീലനം നടത്തിയിരുന്നു. അവര്‍ പരിശീലനം ഇന്നും തുടരും. ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വൈകീട്ട് 4.30ന് ഇന്ത്യന്‍ ക്യാപ്റ്റനും പ്രീ മാച്ച് പ്രസ് മീറ്റിന്റെ ഭാഗമായി മാധ്യമങ്ങളെ കാണും. നാളെ രാത്രി 7നാണ് മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News