കരുത്താര്‍ജ്ജിച്ച് ഫൊക്കാന: അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി വാഷിങ്ങ്ടണ്‍ ഡിസി യില്‍ നടത്തി

വാഷിംഗ്ടണ്‍ ഡിസിയിലെ കെന്‍വുഡ് ഗോള്‍ഫ് & കണ്‍ട്രി ക്ലബ്ബില്‍ വെച്ച് നടത്തിയ ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി. നിരവധി ഫൊക്കാന നേതാക്കളുടെ സാനിദ്യത്തില്‍ നടന്ന അധികാര കൈമാറ്റം ഫൊക്കാനയുടെ പ്രശസ്തി വിളിച്ചോതുന്ന ഒന്നായിരുന്നു. 2020 -2022 കാലയളവില്‍ ഫൊക്കാനയെ നയിച്ച ജോര്‍ജി വര്‍ഗീസില്‍ നിന്നും 2022 -2024 കാലയളവില്‍ ഫൊക്കാനയെ നയിക്കുന്ന ഡോ. ബാബു സ്റ്റീഫന്‍ ടീമിനാണ് അധികാരം കൈമാറിയത്. സെക്രട്ടറി ഡോ. കലാ ഷാഹിയുടെ ആമുഖ പ്രസംഗത്തോട് ആണ് മീറ്റിങ്ങു ആരംഭിച്ചത്.

ഫൊക്കാന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമെന്നും, മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഫൊക്കാന ജനങ്ങളോടൊപ്പം എന്നും കാണുമെന്നും പ്രസിഡന്റ് ബാബു സ്റ്റീഫന്‍ തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു . പ്രസിഡന്റ് ഇലക്ട് ആയിരിക്കുബോള്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കുകയും ഡല്‍ഹിയിലെത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരനുമായി ചര്‍ച്ച നടത്തുകയും അമേരിക്കയില്‍ നിന്നും കൊച്ചിയിലേക്ക് ഡയറക്റ്റ് ഫ്‌ലൈറ്റ് വേണമെന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ OCI കൗണ്ടര്‍ സ്ഥാപിക്കണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു . ഈ ആവിശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തില്‍എത്തി അദ്ദേഹം പല മന്ത്രിമാരുമായി കൂടികാഴ്ച നടത്തുകയും മലയാളികളുടെ പല പ്രശ്‌നങ്ങളും അവതരിപ്പിക്കുകയും ചെയ്തു, അതില്‍ പ്രധനമായും ഒരു പ്രവാസി ട്രൈബുണല്‍ വേണമെന്ന ആവിശ്യം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. പ്രവാസികളുടെ സ്വത്തുതര്‍ക്കങ്ങള്‍ കോടതിയില്‍ എത്തിയാല്‍ വളരെ കാലതാമസം എടുക്കുന്നതിനാല്‍ ഒരു പ്രവാസി ട്രൈബുണല്‍ ആവിശ്യമാണന്നു അദ്ദേഹം അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 25 വീടുകള്‍ പണിത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . കേരളത്തില്‍ എത്തിയ ഫൊക്കാന പ്രസിടെന്റിന് രാജകിയ വരവേല്‍പ്പാണ് കേരളത്തില്‍ ഉടനീളം ലഭിച്ചത്. കേരളാ ഗവര്‍ണര്‍ വിരുന്ന് നല്‍കിയാണ് ഫൊക്കാന പ്രസിഡന്റിനെ സ്വികരിച്ചത്.

ഫൊക്കാനക്ക് സ്വന്തമായ ഒരു ഹെഡ് ക്വാര്‍ട്ടേഴ്സ് ബില്‍ഡിംഗ് വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. അമേരിക്കയില്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ പോപുലേഷന്‍ വളരെ കൂടിക്കൊണ്ടിരിക്കുന്നു.പക്ഷേ അതിനനുസരിച്ചുള്ള ഒരു പ്രാധിനിത്യം ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ലഭിക്കുന്നില്ല. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്കു എത്തുന്നതിന് വേണ്ടി നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാന്‍ ഫൊക്കാന എല്ലാ റീജിയനുകളിലും പ്രവത്തനങ്ങള്‍ തുടങ്ങുന്നതാണ്. അങ്ങനെ
ഇന്ത്യന്‍ സമൂഹത്തിന് പ്രയോജനപ്പെടുന്ന നിരവധി കര്‍മ്മപദ്ധതികള്‍ അടുത്ത രണ്ടു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത രണ്ട് വര്‍ഷങ്ങള്‍ ഫൊക്കാനക്ക് പ്രവര്‍ത്തങ്ങളുടെ വര്‍ഷമാണ്, അതിന് വേണ്ടി എല്ലാ ഫൊക്കാനയുടെ പ്രവര്‍ത്തകരുടെയും സഹായ സഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിനോടൊപ്പം തന്നെ അമേരിക്കയിലുള്ള മലയാളികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും അറിയിച്ചു.

മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം നല്ലരീതിയില്‍ നടത്താന്‍ സഹായിച്ച ഏവരോടും നന്ദി രേഖപ്പെടുത്തി. ഫൊക്കാന പല പ്രതിസന്ധികള്‍ നേരിട്ടെങ്കിലും പ്രവര്‍ത്തന മികവിലൂടെ അതിനെ എല്ലാം തരണം ചെയ്യുവാന്‍ സാധിച്ചു. മുന്‍ സെക്രട്ടറി സജിമോന്‍ ആന്റണി കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ എടുത്തു പറഞ്ഞു സംസാരിച്ചു.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വിമന്‍സ് ഫോറം ചെയര്‍ ബ്രിജിറ്റ് ജോര്‍ജ് , ട്രഷര്‍ ബിജു ജോണ്‍ , കൈരളി TV അമേരിക്കന്‍ ഡയറക്ടര്‍ ജോസ് കാടാപ്പുറം എന്നിവര്‍ സംസാരിച്ചു. അരുണ്‍ പുരക്കാന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. എക്‌സി. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, അസോ. സെക്രട്ടറി ജോയി ചാക്കപ്പന്‍, അസോ. ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, അഡി.അസോ. ട്രഷര്‍ ജോര്‍ജ് പണിക്കര്‍ എന്നിവരും പങ്കെടുത്തു.

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആയി വിപിന്‍ രാജ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എറിക് മാത്യു, ഇന്റര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ തോമസ് തോമസ്, ചാരിറ്റി കോര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവരെ തെരഞ്ഞുടുത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് , നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റീ ബോര്‍ഡ് മെംബേഴ്സ്, അസോസിയേഷന്‍ പ്രസിഡന്റുമാര്‍, ഭാരവാഹികള്‍ തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യം കൊണ്ട് മീറ്റിങ് ധന്യമായിരുന്നു. വാഷിംഗ്ടണ്‍ ഡിസിയിലെ എല്ലാ അസോസിയേഷനുകളും സംയുക്ത്മായി സഹകരിച്ചാണ് മീറ്റിങ് സംഘടിപ്പിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News