PFI:രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; നിരവധി പേര്‍ കസ്റ്റഡിയില്‍

രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ട്(PFI) കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്(raid). എട്ട് സംസ്ഥാനങ്ങളിലാണ് റെയ്ഡ് തുടരുന്നത്. 200 ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു.കര്‍ണാടകയില്‍ മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. കഴിഞ്ഞ തവണ നടന്ന റെയ്ഡിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് 3 പേരെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.

കര്‍ണാടകത്തില്‍ ചാമരാജ്നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നു. മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു. അസമിലെ നഗര്‍ബേരയില്‍ 10 പേരെയും ഡല്‍ഹിയില്‍ ഒരാളെയും കസ്റ്റഡിയിലെടുത്തു. ബിജെപി ഓഫീസിനു ബോംബെറിഞ്ഞ ആളെ തമിഴ്നാട് പൊലീസ് കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News