
അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന കേസില്‍ ശ്രീനാഥ് ഭാസിയെ(Sreenath Bhasi) വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്നലെ നല്‍കിയ മൊഴി വിശദമായി പരിശോധിച്ച ശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. ലഹരി ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കും.
ഇന്നലെ അറസ്റ്റിലായ നടനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ മരട് പൊലീസ് വിട്ടയച്ചിരുന്നു. അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ശ്രീനാഥ് ഭാസിയുടെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്കായി എടുത്തിരുന്നു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനായാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here