അക്രമകാരികളായ തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണം;ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍|SC

അക്രമകാരികളായ തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.സുപ്രീം കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയല്‍ ചെയ്തു.

തെരുവുനായ്ക്കളില്‍ വന്ധ്യംകരണ നടപടികള്‍ നടപ്പാക്കുന്നതില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഹൈക്കോടതി വിലക്കിയിരുന്നു. ഇത് അനുവദിക്കണമെന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം.  കേരളത്തില്‍ വലിയ നെറ്റ് വര്‍്ക്ക ഉള്ള സംഘടനായണ് കുടുംബശ്രീയെന്നും, ദേശീയ മൃഗക്ഷേമ ബോര്‍ഡ് അംഗീകരിച്ച സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് കുറവാണെന്നും ആയതിനാല്‍ കുടുംബശ്രീയെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here