Porotta: മൊരിമൊരിഞ്ഞ പൊറോട്ട ചൂടോടെ തിന്നാലോ? എങ്കിലിങ്ങനെ തയാറാക്കൂ…

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണമാണ് പൊറോട്ട(porotta). മൈദയും ഏറെ എണ്ണയും ചേർത്ത് തയാറാക്കുന്നതു കൊണ്ടുതന്നെ കുട്ടികൾക്ക് പൊറോട്ട കൊടുക്കാൻ പലർക്കും മടിയാണ്. നാടൻ കടകളിൽ ചെന്നുകഴിഞ്ഞാൽ ചൂട് പൊറോട്ട കണ്ടാൽ നമുക്ക് കഴിക്കാതിരിക്കാൻ തോന്നില്ലല്ലേ? അതിനി എത്ര തിരക്കുമാകട്ടെ, കണ്ടുകഴിഞ്ഞാൽപ്പിന്നെ നമുക്ക് കഴിക്കാതിരിക്കാൻ തോന്നുകയേ ഇല്ല.. അത്തരത്തിലൊരു നാടൻ പൊറോട്ട റെസിപ്പി(recipe)യാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Porotta Images – Browse 1,809 Stock Photos, Vectors, and Video | Adobe Stock

ഏറ്റവും എളുപ്പത്തിൽ മൊരിമൊരിഞ്ഞ പൊറോട്ട നമുക്ക് ഉണ്ടാക്കിയാലോ? ഹെൽത്തി ആയി അധികം എണ്ണ ചേർക്കാതെ നല്ല പൊറോട്ട എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്നുനോക്കാം. ഇതിലും എളുപ്പത്തിൽ പൊറോട്ട നിങ്ങൾക്ക് തയാറാക്കാൻ കഴിയില്ല. ഇതൊന്ന് തയാറായിക്കഴിഞ്ഞാലോ? കുറച്ചു ചിക്കനോ മട്ടനോ ബീഫോ ചേർത്തൊരു പിടിപിടിച്ചാൽ നല്ല പൊരിഞ്ഞ പോരാട്ടമായിരിക്കും പിന്നെ… പൊറോട്ടയോടുള്ള പോരാട്ടം!!!

Wheat porotta or regular porotta, is Kerala's favourite food villainous than we think? | Onmanorama Food

ആവശ്യമായ ചേരുവകൾ

ഗോതമ്പു പൊടി – രണ്ടു കപ്പ്
മൈദ – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ്/ എണ്ണ/ ബട്ടർ – ഒരു ടേബിൾസ്പൂൺ
വെള്ളം / പാൽ – ഒന്നര കപ്പ്
ഉരുക്കിയ ബട്ടർ/ നെയ്യ് – കാൽ കപ്പ്

തയാറാക്കുന്ന വിധം

ഗോതമ്പു പൊടി മുതൽ അഞ്ചുവരെയുള്ള ചേരുവകൾ കൈകൊണ്ട് നല്ല മയത്തിൽ കുഴച്ചെടുക്കുക. അല്പം എണ്ണ തടവി അടച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക. ഒരു മുട്ട കൂടി ചേർത്ത് കഴിഞ്ഞാൽ രുചി കൂടും കേട്ടോ.. തയാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് രണ്ടു ചപ്പാത്തി പരത്തുക. ഒരു ചപ്പാത്തിയുടെ മുകളിൽ ഉരുക്കിയ ബട്ടർ തേച്ചു കൊടുക്കുക. മുകളിലായി അൽപം മൈദയോ, ഗോതമ്പുപൊടിയോ വിതറുക.

Porotta-https://www.qdelo.com

അതിനുശേഷം ഇതിനു മുകളിലായി അടുത്ത ചപ്പാത്തി വച്ച് വീണ്ടും ബട്ടർ പുരട്ടി പൊടി വിതറുക. ഒന്ന് അമർത്തിയതിനുശേഷം ഒരു വശത്തു നിന്നും നടു ഭാഗത്തേക്ക് വൃത്താകൃതിയിൽ ഒരു സെൻറീമീറ്റർ കനത്തിൽ മുറിക്കുക. ഒരു വശത്തു നിന്നും ചുരുട്ടി എടുക്കുക. ഇങ്ങനെ തയ്യാറാക്കിയ മാവിൽ നിന്നും രണ്ടു പൊറോട്ട തയാറാക്കാൻ പറ്റും.

handsoffporotta... Why Malayalis are up in arms against a GST ruling on  their favourite parotta - The Hindu

ചുരുട്ടിയെടുത്ത മാവ് 10 മിനിറ്റ് ഫ്രിജിൽ വയ്ക്കുക. അൽപം പൊടി വിതറിയ ശേഷം ഇതൊന്ന് പരത്തിയെടുക്കുക. ചൂടായ ദോശക്കല്ലിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കണം. ചൂടായി തുടങ്ങുമ്പോൾ തന്നെ പൊറോട്ട ലെയറുകൾ ആയി ഇളകി വരാൻ തുടങ്ങും. അൽപം ബട്ടർ കൂടി പുരട്ടി കൊടുത്തു കഴിഞ്ഞാൽ ഒന്നുകൂടി രുചി കൂടും. കഴിച്ചു നോക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News