PFI Hartal:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍;അക്രമം നടത്തിയ 4 പേര്‍ പിടിയില്‍

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയ രണ്ട് പോപ്പുലര്‍ ഫ്രണ്ട്(PF) പ്രവര്‍ത്തകര്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ പിടിയിലായി. മുള്ളൂര്‍ക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്ത കേസിലെ പ്രതികളെന്ന് കരുതുന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വെട്ടിക്കാട്ടിരി സ്വദേശികളായ നൗഫല്‍, റഫീക്ക് എന്നിവരാണ് പിടിയിലായത്

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വടിവാളെടുത്ത് അക്രമം കാട്ടിയ രണ്ട് പേരും അറസ്റ്റിലായി. പി.എഫ്.ഐ. ഹര്‍ത്താലിന് കടയടപ്പിക്കാന്‍ വടിവാളെടുത്ത രണ്ടു പേരാണ് അറസ്റ്റിലായത്.

ഇവരെ പാവറട്ടി പൊലീസാണ് പിടികൂടിയത്. മുല്ലശേരി സ്വദേശികളായ ഷാമില്‍, ഷമീര്‍ എന്നിവരാണ് വടിവാളെടുത്ത് അക്രമം കാട്ടിയത്. ഇവര്‍ വടിവാളുകൊണ്ട് വെട്ടി രണ്ടു കടകളുടെ ചില്ല് തകര്‍ത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News