
(AKG Centre Attack Case)എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനെ(Jithin) നേരത്തെ സംഘടനാ നടപടിയില്‍ നിന്ന് സംരക്ഷിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമെന്ന് തെളിവുകള്‍. മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് തിരിച്ചറിഞ്ഞതോടെ കഴക്കൂട്ടം നിയോക മണ്ഡലം കമ്മിറ്റി ജിതിനെതിരെ നടപടിയെടുത്തു. ജിതിനെതിരായ നടപടി ഒഴിവാക്കിയത് വനിതാ നേതാവ് ഇടപെട്ടെന്നും വിവരം.
എകെജി സെന്റര്‍ ആക്രമണകേസിലെ പ്രതിക്കെതിരെ നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസില്‍ പരാതിയുണ്ട്. മയക്കുമരുന്ന് കടത്തടക്കമുള്ള കേസുകളില്‍ ജിതിന് ബന്ധമുണ്ടെന്ന് തെളിഞ്ഞു. കൂടാതെ ജിതിനെതിരെ ചിലര്‍ സംഘനടക്ക് പരാതിയും നല്‍കി. തുടര്‍ന്ന് ജിതിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഒഴിവാക്കാന്‍ കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലാ നേതൃത്വം ഇതിന് അംഗീകാരവും നല്‍കി. പക്ഷെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി ഇടപെട്ട് ജിതിനെതിരെയുള്ള നടപടി മരവിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായ ഒരു വനിതയും മറ്റൊരു പ്രദേശിക നേതാവായ വനിതയും ചേര്‍ന്നാണ് അന്ന് ജിതിന് സംരക്ഷം ഒരുക്കിയതെന്നാണ് മറ്റു നേതാക്കള്‍ പറയുന്നു. ഈ വനിതാ നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെ സ്വാധീനിച്ചാണ് ജിതിനെ രക്ഷിച്ചതെന്നാണ് ആരോപണം. ഈ നേതാക്കള്‍ എകെജി സെന്റ്ര് ആക്രമണ കേസില്‍ ഉള്‍പ്പെട്ടിണ്ടെന്നും വിവരമുണ്ട്. ആക്രമണത്തിലും ആസൂത്രത്തിലും ഇവര്‍ക്കും ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here