ലഹരി ഉപയോഗം സാമൂഹ്യ വിപത്ത്:മന്ത്രി വി ശിവന്‍കുട്ടി| V Sivankutty

ലഹരി ഉപയോഗം സാമൂഹ്യ വിപത്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). ലഹരിക്കെതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന യോദ്ധാവ് കര്‍മ്മ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും ബോധവത്കരണം നടത്താന്‍ തീരുമാനിച്ചു. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്തും. അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. മയക്കുമരുന്ന് ബോധവത്കരണം നടത്താന്‍ അധ്യാപകരുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.’യോദ്ധാവ്’ മാതൃകാ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News