Chicken: മത്തനില ചേര്‍ത്ത് ചുട്ടെടുത്ത ചിക്കന്‍

ഊണിന് മത്തനിലയില്‍ ചുട്ടെടുത്ത ചിക്കന്‍ തയ്യാറാക്കിയാല്ലോ. ഈ വിഭവം വളരെ എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

ചിക്കന്‍- ഒരുകിലോ

മത്തന്റെ ഇളംഇല- മൂന്നെണ്ണം

ചെറിയ ഉള്ളി- കാല്‍ കപ്പ്

ഇഞ്ചി- ഒന്നര സ്പൂണ്‍ ചെറുതായരിഞ്ഞത്

ചെറുനാരങ്ങാനീര്- രണ്ട് സ്പൂണ്‍

മല്ലിയില- കാല്‍ കപ്പ്

കറിവേപ്പില- രണ്ട് കതിര്‍

മല്ലിപ്പൊടി- രണ്ട് സ്പൂണ്‍

കുരുമുളകുപൊടി- രണ്ട് സ്പൂണ്‍

കറുവാപ്പട്ട, തക്കോലം എന്നിവ വറുത്തുപൊടിച്ചത്- ഒന്നര സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

മഞ്ഞള്‍പൊടി- ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ മാംസം മാത്രം മാറ്റിയെടുത്ത് ചെറുതായി വരഞ്ഞ് ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, മല്ലിപ്പൊടി , മഞ്ഞള്‍പ്പൊടി എന്നിവ നന്നായി തിരുമ്മിപ്പിടിച്ച് അരമണിക്കൂര്‍ വച്ച് വറുത്തെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മല്ലിയില എന്നിവ എണ്ണയില്‍ മൂക്കുന്നതുവരെ വഴറ്റിയെടുക്കുക. ഉള്ളി പകുതി മുറിച്ച് വഴറ്റിയാല്‍ മതിയാകും. ഇളംവാഴയില വാട്ടിയെടുത്ത് വെളിച്ചെണ്ണ തടവി ഒരു നിരപ്പ് കറിവേപ്പിലയും അതിനു മുകളില്‍ ചെറുതായരിഞ്ഞ മത്തനിലയും വിതറുക. എണ്ണയില്‍ മൂത്ത ഉള്ളി, വെള്ളുള്ളി, ഇഞ്ചിമിശ്രിതം അരച്ചെടുക്കുക. അരപ്പ് മത്തനിലയ്ക്ക് മുകളില്‍ നിരത്തി വറുത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കി അതിനുമുകളില്‍ നിരത്തുക. വീണ്ടും മല്ലിയില വിതറി അതിനുമുകളില്‍ തക്കോലം, കറുവാപ്പട്ടപ്പൊടി എന്നിവ വിതറി അല്‍പം കൂടി വെളിച്ചെണ്ണ തൂവി വാഴയില മടക്കുക. കനലില്‍ അഥവാ തവയില്‍ 20 മിനിറ്റ് ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News