കേരളം സമാധാനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ നമ്പര്‍ വണ്‍:ബൃന്ദ കാരാട്ട്| Brinda Karat

കേരളം സമാധാനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ നമ്പര്‍ വണ്‍ എന്ന് ബൃന്ദ കാരാട്ട്(Brinda Karat). ജെ പി നദ്ദക്ക് മറുപടിയായാണ് സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിന്റെ പ്രതികരണം.

കേരളം തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ട് അല്ല മറിച്ച് കേരളം സമാധാനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ ഒന്നാമതാണ്. ബിജെപിയും ആര്‍എസ്എസും ആണ് സാമൂഹ്യ സ്പര്‍ധ ഉണ്ടാക്കുന്നതിന്റെ ഹോട്ട്‌സ്‌പോട്ടുകള്‍. സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലും കേരളം ഒന്നാമതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

യഥാര്‍ത്ഥ സത്യം മറച്ചുവെക്കുന്നതാണ് നദ്ദയുടെ പരാമര്‍ശമെന്നും നദ്ദയുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ള നുണപ്രചാരണങ്ങള്‍ മാത്രമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News