ഹര്‍ത്താല്‍; വടിവാളുമായി കടയടപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍|PFI Arrest

(PFI Hartal)പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വടിവാളുമായി കടയടപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തൃശൂര്‍ പാവറട്ടിയില്‍ പിടിയിലായി. ഷാമില്‍,ഷമീര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. കെ എസ് ആര്‍ ടി സി ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ മറ്റ് രണ്ടു പേരെക്കൂടിയും പൊലീസ് അറസ്റ്റു ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

സമീപ കടകള്‍ക്കും നേരെയും ഇവര്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് വ്യാപാരികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ഇവര്‍ക്കു വേണ്ടി ശക്തമായ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് മുല്ലശ്ശേരി സ്വദേശികളായ ഷാമില്‍ , ഷമീര്‍ എന്നിവര്‍ പൊലീസ് പിടിയിലായത്. ഇവര്‍ കട ആക്രമിക്കുന്നതിന്റെയും ഇവിടേക്ക് എത്താനായി ഉപയോഗിച്ച ഇരുചക്രവാഹനത്തിന്റെ ദൃശ്യങ്ങളും കടയുടെ സിസിടിവി ക്യാമറകളിലും റോഡിലെ മറ്റിടങ്ങളിള്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലും പതിഞ്ഞിരുന്നു. ഇതുള്‍പ്പെടെ വ്യാപാരികള്‍ പൊലീസിന് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.

ഹര്‍ത്താല്‍ ദിവസം ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, ആയുധം കൈവശം വെച്ചതിന് അടക്കം ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. ഹര്‍ത്താല്‍ ദിവസത്തെ ആക്രമസംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ടു പേരെക്കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തിയ കേസിലാണ് ഈ പ്രതികള്‍ പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട പ്രവര്‍ത്തകരാണ് പിടിയിലായ ഇരുവരുമെന്ന് പൊലീസ് സ്ഥീരികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News