Mahindra Scorpio: പുത്തന്‍ സ്‌കോര്‍പ്പിയോയ്ക്കുള്ള കാത്തിരിപ്പിന് വിരാമം; ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

മഹീന്ദ്ര സ്‌കോര്‍പിയോ Nഎസ്യുവിയുടെ ഡെലിവറി ആരംഭിച്ച് മഹീന്ദ്ര. 2022 ജൂണിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ N വിലകള്‍ പ്രഖ്യാപിച്ചത്. അടുത്ത 10 ദിവസത്തിനുള്ളില്‍ 7,000 യൂണിറ്റുകളും 2022 നവംബര്‍ അവസാനത്തോടെ ഏകദേശം 25,000 യൂണിറ്റുകളും വിതരണം ചെയ്യാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. പുതിയ സ്‌കോര്‍പിയോ N മോഡല്‍ ലൈനപ്പ് അഞ്ച് വകഭേദങ്ങളില്‍ (Z2, Z4, Z6, Z8, Z8L) വരുന്നു. റേഞ്ച്-ടോപ്പിംഗ് Z8L വേരിയന്റ് മുന്‍ഗണനയില്‍ വിതരണം ചെയ്യും.

നിലവില്‍, എസ്യുവിക്ക് ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ കാത്തിരിപ്പ് കാലയളവ് വേരിയന്റിനെ ആശ്രയിച്ച് രണ്ടു വര്‍ഷം കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ട്രി ലെവല്‍ Z2 ട്രിം ഏകദേശം 22 മാസത്തിനുള്ളില്‍ ലഭിക്കും Z4 വേരിയന്റിന് രണ്ട് വര്‍ഷത്തില്‍ താഴെയുള്ള കാത്തിരിപ്പ് കാലയളവ് നല്‍കുന്നു. സ്‌കോര്‍പിയോ N Z6, Z8 വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് രണ്ട് വര്‍ഷമാണ്. താരതമ്യേന ഉയര്‍ന്ന ഡിമാന്‍ഡുള്ള ടോപ്പ് എന്‍ഡ് Z8L വേരിയന്റിന് ഏകദേശം 20 മാസത്തെ കാത്തിരിപ്പ് കാലയളവ് നല്‍കുന്നു. XUV700നെ അപേക്ഷിച്ച്, മഹീന്ദ്ര സ്‌കോര്‍പിയോ എന്നിന് ഉയര്‍ന്ന കാത്തിരിപ്പ് കാലയളവാണ് ഉള്ളത്.

പുതിയ സ്‌കോര്‍പ്പിയോ എന്‍ പെട്രോള്‍ മാനുവല്‍ വേരിയന്റുകളുടെ വില 11.99 ലക്ഷം രൂപയില്‍ തുടങ്ങി 19.10 ലക്ഷം രൂപ വരെ ഉയരുന്നു. ഡീസല്‍ മാനുവല്‍ വേരിയന്റുകള്‍ 12.49 ലക്ഷം മുതല്‍ 19.69 ലക്ഷം രൂപ വരെയുള്ള വില പരിധിയില്‍ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 15.54 ലക്ഷം മുതല്‍ 20.95 ലക്ഷം രൂപ, 15.95 ലക്ഷം രൂപ മുതല്‍ 23.90 ലക്ഷം രൂപ വരെയാണ് വില. 5 4X4 ഡീസല്‍ വേരിയന്റുകളുണ്ട് – Z4 4X4 MT, Z8 4X4 MT, Z8 4X4 AT, Z8L 4X4 MT, Z8L 4X4 AT – വില യഥാക്രമം 16.44 ലക്ഷം രൂപ, 19.94 ലക്ഷം രൂപ, 21.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ, 20.29 ലക്ഷം രൂപ. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News