Coimbatore:ഫുട്ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോയമ്പത്തൂരിലെ വിദ്യാര്‍ഥിയും വയനാട് കോളിച്ചാല്‍ സ്വദേശിയുമായ യുവാവ് ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. വടംവലി, ഫുട്ബോള്‍ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച റാഷിദ് അബ്ദുള്ള (23) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് കോയമ്പത്തൂരില്‍ വെച്ച് ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും പിന്നീട് ആശുപത്രിയില്‍ എത്തിച്ച ഉടന്‍ മരണപ്പെടുകയുമായിരുന്നു. മുറയൂര്‍ അബ്ദുല്ല ഉസ്താദിന്റേയും, ആമിനയുടെയും മകനാണ്. യാസിര്‍ ഹുസൈന്‍, മുഹമ്മദ് ഷാനിദ് എന്നിവര്‍ സഹോദരങ്ങളാണ്.

ബാബാ വൈത്തിരി, കോളിച്ചാല്‍ ക്ലബ് എന്നിവയില്‍ അംഗമാണ്. കോയമ്പത്തൂരില്‍ പഠനത്തോടൊപ്പം റെഫറി കൊച്ചിംഗിംനും പോയിരുന്നു. ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കോച്ചിംഗ് ഡി ലൈസന്‍സും റാഷിദ് കരസ്ഥമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel