
ലോക വിനോദ സഞ്ചാര ദിനത്തിൽ കേരളത്തിന്റെ ടൂറിസം(tourism) മേഖലയെ മുന്നോട്ട് നയിക്കാനുള്ള ആശയങ്ങൾ കൈരളി ന്യൂസിനോട് പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്(PA Muhammed Riyas). 2023-ലെ ഓണാഘോഷത്തിൽ നമുക്കൊപ്പം കേരളമിന്നുവരെ കാണാത്ത നിലയിൽ വിദേശ സഞ്ചാരികൾ കൂടെയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞപ്പോൾ ആ വാക്കുകളിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു.
ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി കേരളത്തെ ടൈം മാഗസിൻ തെരഞ്ഞെടുത്തുവെന്നത് ടൂറിസം മേഖലയെ വിപുലീകരിക്കുന്നതിനായി പകരുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയുടെ ഭക്ഷണ ഭൂപടത്തിൽ കേരളമാണ് ഏറ്റവും പ്രധാനമെന്നും കേരളത്തിൽ സാധ്യതയുള്ള മറ്റൊന്ന് ഫുഡ് ടൂറിസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ വാക്കുകൾ
2023-ലെ ഓണാഘോഷത്തിൽ നമുക്കൊപ്പം കേരളമിന്നുവരെ കാണാത്ത നിലയിൽ വിദേശ സഞ്ചാരികൾ കൂടെയുണ്ടാകും. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി കേരളത്തെ ടൈം മാഗസിൻ തെരഞ്ഞെടുത്തുവെന്നത് നമുക്ക് പകരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതിൽ ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ടൂറിസത്തെ വെന്റിലേറ്ററിൽ നിന്ന് പുറത്തിറക്കാൻ വേണ്ടി എന്തൊക്കെ ചെയ്തു എന്നുള്ള പരിശോധനയിൽ അവർ കണ്ടെത്തിയ ‘കാരവൻ പോളിസി’, അത് തീർച്ചയായും കേരള ടൂറിസനത്തിനും സർക്കാരിനും ജനങ്ങൾക്കും കിട്ടിയ ഒരു അംഗീകാരമാണ്.
ഇടുക്കിയിലെ വാഗമണിൽ കാരവാന്‍ പാർക്ക് വന്നതും 35 വർഷത്തിന് ശേഷം കേരളത്തിലൊരു കാരവാന്‍ ഉൽപ്പനം കൊണ്ടുവരാൻ സാധിച്ചതും ടൈം മാഗസിൻ എടുത്തുപറഞ്ഞുവെന്നുള്ളത് ഞങ്ങൾക്ക് ഭാവിയിലെ പ്രയാണത്തിൽ ഒരു കരുത്താണ്, ഊർജമാണ്.
കേരളത്തിലെ പതിന്നാലു ജില്ലകളും ആഭ്യന്തരസഞ്ചാരികളുടെ സർവകാല റെക്കോർക്കുകളിലേക്ക് അടുത്തവർഷമെത്താനായി പോകുന്നു. വിദേശ സഞ്ചാരികളിവിടെ ഒഴുകിയെത്താൻവേണ്ടി പോകുന്നു. എല്ലാം കൊണ്ടുമിത് ബെസ്‌റ്റ് ടൈമാണ്. കേരളത്തിൽ സാധ്യതയുള്ള മറ്റൊന്ന് ഫുഡ് ടൂറിസമാണ്.
14 ജില്ലകളിലും പലയിടത്തും പോയി ഭക്ഷണം കഴിക്കുന്നവരാണ് നാം. കാസർഗോഡ് മുതൽ തിരുവന്തപുരം വരെ വ്യത്യസ്ത ഫുഡാണ്. ഇന്ത്യയുടെ ഭക്ഷണ ഭൂപടത്തിൽ കേരളമാണ് ഏറ്റവും പ്രധാനം. ഞങ്ങൾ 2023ൽ ഞങ്ങൾ ആവിഷ്കരിക്കുന്ന പ്രധാനപ്പെട്ട പദ്ധതിയെന്നത് ഫുഡ് ടൂറിസത്തെ വളർത്തുകയെന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here