പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘തീര്‍പ്പ്’ ഉടന്‍ ഒടിടി സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രമെത്തുക. ഈ മാസം 30 മുതല്‍ ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുമെന്നാണ് സൂചന.
ആഗസ്റ്റ് 25നായിരുന്നു ‘തീര്‍പ്പ്’ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിതലൂടെ നല്ല പ്രതികരണം ലഭിച്ചിരുന്നു. വ്യത്യസ്തമായ പരീക്ഷണ സ്വഭാവമുള്ള കഥയാണ് ‘തീര്‍പ്പി’ന്റേത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. നോട്ട് എവരിവണ്‍സ് കപ്പ് ഓഫ് ടീ’ എന്നും പ്രേക്ഷക പ്രതികരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ വിജയം കൈവരിച്ചില്ല.
സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സൈക്കോളജി ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ‘കമ്മാര സംഭവ’ത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിച്ച ചിത്രമാണ് തീര്‍പ്പ്.
ചിത്രത്തിനായി ഗാനങ്ങള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നതും മുരളി ഗോപിയാണ്. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. കെ എസ് സുനിലാണ് ഛായാഗ്രഹണം നിരവഹിച്ചത്. എഡിറ്റിംഗ് ദീപു ജോസഫ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍ കോസ്റ്റ്യും ഡിസൈന്‍- സമീറ സനീഷ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here