സാറ്റര്‍ഡേ നൈറ്റ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്‍ നിവിന്‍ പോളിയും കൂട്ടരും കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയിരുന്നു. നഗരത്തിലെ കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രശസ്തമായ എഴുത്താണി കടയിലെ പൊറോട്ടയും മട്ടനും കഴിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ഇവിടെയെത്തി നിവിനും കൂട്ടരും ഭക്ഷണം കഴിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.
നടന്‍ അജു വര്‍ഗീസ് പങ്കുവെച്ച വീഡിയോയില്‍ എങ്ങനെ പൊറോട്ട കഴിക്കണമെന്നതിനെക്കുറിച്ച് നിവിന്‍പോളി ക്ലാസ് എടുക്കുന്നതും കാണാം. നിവിന്‍, അജു, സാനിയ എന്നിവരാണ് വീഡിയോയില്‍ ഉള്ളത്. എങ്ങനൊണ് പൊറോട്ട കഴിക്കേണ്ടതെന്ന് നിവിന്‍ സാനിയയ്ക്കും അജുവിനും പഠിപ്പിച്ചു കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.
ഏതായാലും ഈ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രസകരമായ കമന്റുകളുമായി നിരവധിപ്പേര്‍ എത്തുന്നുണ്ട്.
സാറ്റര്‍ഡേ നൈറ്റില്‍ സാനിയ അയ്യപ്പന്‍, അജു വര്‍ഗീസ് എന്നിവരാണ് നിവിന്‍പോളിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here