Curfew:ജാമിയ മിലിയയിലും ഷഹീന്‍ ബാഗിലും നിരോധനാജ്ഞ; എന്‍ഐഎ റെയ്ഡുമായി ബന്ധമില്ലെന്ന് ദില്ലി പൊലീസ്

രാജ്യമൊട്ടാകെ എന്‍ഐഎ റെയ്ഡ്(NIA Raid) തുടരുന്നതിനിടെ ദില്ലി ജാമിയ മിലിയയിലും ഷഹീന്‍ ബാഗിലും നിരോധനാജ്ഞ(Curfew) പ്രഖ്യാപിച്ചു. ജാമിയ മിലിയ യൂണിവേഴ്സിറ്റിയുടെ പരിസര പ്രദേശത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡുമായി ബന്ധപ്പെട്ടതല്ല റെയ്ഡെന്നാണ് ദില്ലി പൊലീസിന്റെ വാദം.

സെക്ഷന്‍ 144 പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുതിയതല്ലെന്നും 10 ദിവസം മുന്‍പ് തീരുമാനിച്ചതാണെന്നും ദില്ലി പൊലീസ് അറിയിച്ചു. 144 ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ അറിയിച്ചുകൊണ്ട് സര്‍വകലാശാല ചീഫ് പ്രോക്ടര്‍ ഒപ്പിട്ട ഉത്തരവ് സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

ഓഖ്‌ല-ജാമിയ നഗര്‍ പ്രദേശത്ത് 60 ദിവസത്തേക്ക് 144 സെക്ഷന്‍ ചുമത്തിയതായി ജാമിയ നഗര്‍ പൊലീസ് അറിയിച്ചതായാണ് നോട്ടീസില്‍ പറയുന്നത്. അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ക്യാമ്പസിനകത്തും പുറത്തും കൂട്ടം കൂടുകയോ മാര്‍ച്ച്, ധര്‍ണ, പ്രക്ഷോഭങ്ങള്‍ തുടങ്ങിയവ നടത്തരുതെന്ന് നിര്‍ദ്ദേശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News