നദ്ദയുടേത് വ്യാജ ആരോപണം;മറുപടിയുമായി സിപിഐഎം പോളിറ്റ് ബ്യൂറോ|CPIM

(RSS)ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും(PFI) നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വസ്തുത മൂടിവയ്ക്കാന്‍ വ്യാജ ആരോപണങ്ങള്‍ക്ക് കഴിയില്ല.

ഈ വര്‍ഷം ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഇരു സംഘടനകളിലെയും പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് മരണങ്ങളാണ് ഉണ്ടായത്. സംസ്ഥാനത്ത്‌ സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്.

ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ആര്‍എസ്എസിനോട് ബിജെപി അധ്യക്ഷന്‍ ഉപദേശിക്കുന്നതാണ് നല്ലത്. എല്ലാ തീവ്രവാദ സംഘടനകളുടെയും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. കേരളത്തിലെ ജനങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്, അവര്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News