AKG സെന്റർ ആക്രമണക്കേസ്; പ്രതി ഉപയോഗിച്ചത് മാരക പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുവെന്ന് പ്രോസിക്യൂഷൻ

എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ്റെ ജാമ്യാപേക്ഷയിൽ വിധി 29ന്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രൊസിക്യൂഷൻ(prosecution) കോടതിയിൽ പറഞ്ഞു. അന്വേഷണവുമായി പ്രതി സഹകരിച്ചില്ലെന്നും ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും പ്രൊസിക്യൂഷൻ വാദിച്ചു.

പ്രതിയുടെ ഷൂ കണ്ടെത്തി. ടീ ഷർട്ട് പ്രതി നശിപ്പിച്ചുവെന്നും പ്രൊസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എകെജി സെന്റർ അക്രമിക്കാനായി പ്രതി ഉപയോഗിച്ചത് മാരക പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം ജിതിൻ നിരപരാധിയെന്നും ജിതിൻ അല്ല സ്‌ഫോടക വസ്തു എറിഞ്ഞതെന്നും പ്രതിഭാഗം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News