Pinarayi Vijayan: മുഖ്യമന്ത്രി അപ്പൂപ്പനെ നേരിട്ട് കണ്ട് കുഞ്ഞുദേവനാരായണൻ; വീഡിയോ വൈറൽ

മുഖ്യമന്ത്രി പിണറായി വിജയൻറെ(pinarayi vijayan) കടുത്ത ആരാധകനായ മൂന്നര വയസ്സുകാരൻ ദേവനാരായണൻ മുഖ്യമന്ത്രിയെ കാണുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ(social media)യിൽ ഇപ്പോൾ വൈറലാണ്. മുഖ്യമന്ത്രിയെ കാണുവാൻ ദേവനാരായണൻ ചെയ്ത യാത്രയും മുഖ്യമന്ത്രിയ കണ്ട ശേഷം ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളുമാണ് നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ കടുത്ത ആരാധകനാണ് മൂന്നര വയസ്സുകാരൻ ദേവനാരായണൻ. റാന്നിയിൽക്കൂടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോഴാണ് ദേവനാരായണൻ കൈവീശിയത്. എന്നാൽ ഇതൊന്നുമറിയാതെ മുഖ്യമന്ത്രി യാത്ര തുടർന്നു.

ഇതോടെയാണ് മുഖ്യമന്ത്രിയുടെ പിന്നാലെ മുണ്ടക്കയത്തേക്ക് അപ്പൂപ്പൻ എ പത്മകുമാറുമൊത്തു കൊച്ചുമടുക്കൻ വച്ചുപിടിച്ചത്. സിപിഐഎം നേതാവും തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡണ്ടുമാണ് എ പത്മകുമാർ. ദേവനാരായണൻ മുഖ്യമന്ത്രിയെ കണ്ടപാടെ ഷെയ്ക്ക് ഹാൻഡ് കൊടുത്തു. പിന്നീട് മിടുക്കനായി പേരും പറഞ്ഞു.

ദൈവം നാരായണന്റെ അടുത്ത ഉത്തരമാണ് ഏവരെയും ഞെട്ടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുടിവെട്ടണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഇല്ല എന്ന നിലപാടിൽ ദേവനാരായണൻ ഉറച്ചുനിന്നു. ഇത് കണ്ടുനിന്ന ഏവരിലും ചിരി ഉണർത്തി. എന്തായാലും മുഖ്യമന്ത്രി അപ്പൂപ്പനെ നേരിട്ട് കണ്ടതിലെ സന്തോഷത്തിലാണ് ദേവനാരായണൻ എന്ന ദേവ് കുട്ടൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News