
ഭക്ഷണത്തില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. തന്റേതായ ഒരു സ്പെഷ്യാലിറ്റി സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോള്‍ ചോക്കലേറ്റ് ഉപയോഗിച്ച് പക്കോഡ ഉണ്ടാക്കുന്ന വേറിട്ട ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയെ അമ്പരപ്പിക്കുന്നത്.
View this post on Instagram
തെരുവോരത്തെ സ്റ്റാളില്‍ യുവതിയാണ് ചോക്കലേറ്റ് പക്കോഡ ഉണ്ടാക്കുന്നത്. പാക്കറ്റ് തുറന്ന് ചോക്കലേറ്റ് പുറത്തേയ്ക്ക് എടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തുടര്‍ന്ന് ഡിസ്പോസബിള്‍ പ്ലേറ്റിലിട്ട് വിതരണം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here