പട്ടികജാതി ക്ഷേമസമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച് അടുത്ത മാസം 3ന്

ഭൂമി, വീട്, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പട്ടികജാതി ക്ഷേമസമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച് അടുത്ത മാസം 3 ന് നടക്കും. സെക്രട്ടേറിയറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം ഇക്കഴിഞ്ഞ 15 ന് കാസർകോഡ് നിന്ന് പര്യടനമാരംഭിച്ച ജാഥ ജില്ലകളിലെ പര്യടനം പൂർത്തിയാക്കി അടുത്ത മാസം 2 ന് തിരുവനന്തപുരത്തെത്തും.

എല്ലാ ജില്ലകളിലും ജാഥയ്ക്ക് വലിയ വരവേല്പാണ് ലഭിക്കുന്നതെന്ന് ജാഥാ ക്യാപ്റ്റനും പി.കെ എസ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.കെ.സോമപ്രസാദ് പറഞ്ഞു.സമഗ്രമായ ഭൂപരിഷ്ക്കരണ നിയമവും സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണവും നിയമം മൂലം നടപ്പാക്കാൻ
കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം.

എയ്ഡഡ് മേഖലയിൽ തൊഴിൽ സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നും കെ.സോമപ്രസാദ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News