ഗെഹലോട്ടിന് പകരം അധ്യക്ഷ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡില്‍ തിരക്കിട്ട ചര്‍ച്ചകള്‍ | Congress

അശോക് ഗെഹലോട്ടിന് പകരം അധ്യക്ഷ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഹൈക്കമാൻഡിൽ തിരക്കിട്ട ചർച്ചകൾ.എ കെ ആൻറണിയെ സോണിയാ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചു.മല്ലികാർജ്ജുൻ ഖാർഗെയും മുകുൾ വാസ്നിക്കും പരിഗണനയിൽ.

ഗെഹലോട്ടിന് പകരം ആരെ സ്ഥാനാർത്ഥിയാക്കണം എന്നതിൽ കോൺഗ്രസിൽ ആശയകുഴപ്പം. മല്ലികാർജ്ജുന ഖാർഗെ, മുകുൾ വാസ്നിക്, കമൽനാഥ്, ദിഗ് വിജയ് സിംഗ് തുടങ്ങിയ പേരുകളാണ് ചർച്ചകളിലുള്ളത്. അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയ രാജസ്ഥാനിലെ അശോക് ഗെഹലോട്ട് പക്ഷം നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും ഹൈക്കമാൻറ് ആലോചിക്കുന്നു.

രാജസ്ഥാനിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെഹലോട്ടെന്ന് ഹൈക്കമാൻറ്. അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹലോട്ടിനെ അംഗീകരിക്കേണ്ടെന്നും ധാരണ. രാജസ്ഥാനിലെ പ്രതിസന്ധി ആസൂത്രിതമെന്ന് ഹൈക്കമാൻറ് നിരീക്ഷകർ സോണിയാഗാന്ധിയെ അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ ഹൈക്കമാന്‍റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News