Elephent:’ഇതൊക്കെ എനിക്ക് സിമ്പിള്‍’; കളിക്കളത്തില്‍ ആറാടി കാട്ടാന

മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന മട്ടില്‍ ഗ്രൗണ്ടില്‍ കയറി കാട്ടാന ഫുട്ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അസമിലെ ഗുവാഹത്തിയിലാണ് കാഴ്ചക്കാര്‍ക്ക് രസം പകര്‍ന്ന കാട്ടാനയുടെ ഫുട്ബോള്‍ കളി നടന്നത്.

ഗുവാഹത്തി നരേംഗിയിലെ സൈനിക ക്യാമ്പിലെ ഫുട്ബോള്‍ മൈതാനത്താണ് ആന എത്തിയത്. ഗ്രൗണ്ടില്‍ കയറിയ ആന കളിക്കാരന്‍ എന്ന പോലെ പന്ത് തട്ടി. പിന്നോട്ടു പോയ പന്തിനായി ആനയും പിന്നോട്ടു നീങ്ങി. ഒന്നു രണ്ടുതവണ പന്ത് തട്ടിയ ശേഷം കളി മതിയാക്കിയെന്ന മട്ടില്‍ ആന ഗ്രൗണ്ടിന് കുറുകെ നടന്നുനീങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here