അവതാരകയെ അപമാനിച്ചെന്ന പരാതി ; ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് | Sreenath Bhasi

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. പുതിയ സിനിമകളിൽ തത്കാലം സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

ശ്രീനാഥ് ഭാസിയെയും പരാതിക്കാരിയായി പെൺകുട്ടിയെയും വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. പുതിയ സിനികളിൽ നിന്നും ശ്രീനാഥ് ഭാസിയെ മാറ്റി നിർത്തുമെന്ന് അസോസിയേഷൻ സെക്രട്ടറി രജപുത്ര രഞ്ജിത്ത് അറിയിച്ചു.

വിലക്ക് കാലാവധി സംഘടന തീരുമാനിക്കും. നിലവിൽ പ്രവർത്തിക്കുന്ന സിനിമകൾ പൂർത്തിയാക്കാൻ അനുവദിക്കും. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ   രേഖാമൂലം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

എഗ്രീമെന്റിന് വിരുദ്ധമായി പല നടന്മാരും കൂടുതൽ പണം വാങ്ങുന്നതായും പരാതി ഉയർന്നിട്ടുണ്ട്.  ശ്രീനാഥ് ഭാസിയും മറ്റു ചില സിനിമകളിൽ  കൂടുതൽ തുക വാങ്ങിയിട്ടുണ്ട്. അവ തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയതായും അസോസിയേഷൻ അറിയിച്ചു.

സിനിമാ മേഖലയിൽ ലഹരി ഉണ്ട് എന്നത് യാഥാർത്ഥ്യമാണെന്നും സംഘടനാ വ്യക്തമാക്കി.  സംശയാസ്പദമായി സിനിമാ ലൊക്കേഷനുകളിൽ പൊലീസ് പരിശോധന നടത്തിയാൽ സഹകരിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News