KSRTC: അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ച കേസ്; ഒരാൾക്ക് കൂടി സസ്പെൻഷൻ

തിരുവനന്തപുരം കാട്ടാക്കട(kattakkada)യിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി(ksrtc) ജീവനക്കാർ മർദിച്ച കേസിൽ ഒരാൾക്ക് കൂടി സസ്പെൻഷൻ. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് അജികുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 20-ാം തീയതിയാണ് കാട്ടാക്കട ഡിപ്പോയിൽ കൺസഷനെടുക്കാനെത്തിയ വിദ്യാർത്ഥിയുടെ മുന്നിൽ വച്ച് പിതാവിന് മർദ്ദനമേറ്റത്.

സംഭവത്തിൽ വിജിലൻസ് വിഭാ​ഗം വിശദമായി വീഡിയോയടക്കം പരിശോധിച്ചപ്പോഴാണ്, കാട്ടാക്കട യൂണിറ്റിലെ മെക്കാനിക്കായ എസ് അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാളെ സസ്പെൻഡ്‌ ചെയ്തത്. സംഭവത്തിൽ നാല് പേരെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തിരുന്നു.

അറസ്റ്റ് വൈകുന്നു എന്നാരോപിച്ച് മർദ്ദനമേറ്റ പ്രേമൻ മുഖ്യമന്ത്രിയുടെ ഓഫീസിലും ഡിജിപിക്കും പരാതി നൽകി. എസ് സി എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. ഉടൻ നടപടിയുണ്ടാകുമെന്ന് ഓഫീസ് ഉറപ്പുനൽകിയതായി പ്രേമൻ പറഞ്ഞു.സംഭവത്തിലെ പ്രതികൾ ഒളിവിലാണ്. ഇവർ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ 28 ന് കോടതി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News