അക്രമം വെടിയാൻ നദ്ദ ആർഎസ്‌എസിനെ ഉപദേശിക്കട്ടെ : സിപിഐഎം | CPIM

സംസ്ഥാനത്ത്‌ സാമുദായിക സമാധാനം തകർത്ത്‌ മനഃപൂർവ്വം വർഗീയ ധ്രുവീകരണം സൃഷ്‌ടിക്കുന്ന പ്രകോപന നടപടികളിൽ നിന്ന്‌ പിന്മാറാൻ ആർഎസ്‌എസിനെ ഉപദേശിക്കുകയാണ്‌ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ചെയ്യേണ്ടതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. കേരളം തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടാണെന്ന ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു പിബി.

ആർഎസ്എസും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്‌ഐ) നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തിൽ രാഷ്‌ട്രീയ അക്രമങ്ങൾ സ്ഥിരമാകുന്നുവെന്ന വസ്‌തുത മൂടിവയ്‌ക്കാൻ നദ്ദയുടെ വ്യാജ ആരോപണത്തിന് കഴിയില്ല. ഈ വർഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവർത്തകർ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് പേരാണ് മരിച്ചതെന്ന്‌ പി ബി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങൾ സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്. അവർ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പോളിറ്റ് ബ്യൂറോ പ്രസ്‌താവനയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News