Arrest: സ്ത്രീകള്‍ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദര്‍ശനം; ഏകലവ്യൻ പിടിയിൽ

സ്ത്രീകള്‍ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിയയാൾ പിടിയില്‍. തിരുവനന്തപുരം വട്ടപ്പാറ(vattappara)യിലെ ഏകലവ്യ(30)നാണ് പിടിയിലായത്. കണക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി(complaint)യില്‍ വട്ടപ്പാറ പൊലീസാണ്(police) ഇയാളെ അറസ്റ്റ്(arrest) ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഏകലവ്യന്‍ കണക്കോട്ടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. സംഭവ സമയത്ത് യുവതി വീട്ടില്‍ തനിച്ചായിരുന്നു. ഇതേ തുടര്‍ന്ന് യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിശദമായ അന്വേഷണത്തില്‍ പ്രതി വീടുകളില്‍ അതിക്രമിച്ചു കയറിയ ശേഷം നഗ്നതാപ്രകടനം നടത്തുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here