Dr Theertha Hemant: പാല്‍പല്ല് കേടായാലും കുഴപ്പമില്ല എന്ന് കരുതരുത് :ഡോ തീര്‍ത്ഥ ഹേമന്ദ്

പല മാതാപിതാക്കളുടെയും സംശയമാണ് കുട്ടികളിലെ പാല്‍ പല്ലില്‍ (Milk Teeth) കേട് വന്നാല്‍ അത് അടയ്ക്കണോ ആ പല്ല് എടുത്തു കളയണോ എന്നൊക്കെ. പാല്‍ പല്ലിന്റെ പ്രാധാന്യം വളരെ വലുതാണ്. കാണാന്‍ മാത്രമല്ല സംസാരിക്കാനും കുട്ടികളുടെ താടി വളര്‍ച്ചയ്ക്കും പാല്‍ പല്ല് പെര്‍മനന്റ് പല്ലിന്റെ വഴി കാട്ടിയാണ്. കുട്ടികള്‍ക്ക് പാല്‍ പല്ല് 20 എണ്ണമാണ് മുകളില്‍ 10ഉം താഴെ 10ഉം. പാല്‍ പല്ലുകള്‍ സംരക്ഷിക്കേണ്ടത് ഒരു അത്യാവശ്യ കാര്യമാണ്.

പാല്‍ പല്ലുകള്‍ക്ക് ചെറിയ കേടുകള്‍ വരാം വേദന വരാം ഇങ്ങനെ വരുമ്പോള്‍ എന്താണ് അതിന്റെ അവസ്ഥ എന്നറിയാന്‍ പല്ലിന്റെ എക്‌സറേ എടുക്കണം. ചെറിയ കേടുകള്‍ ആണെങ്കില്‍ അടച്ചു കൊടുക്കാം വലിയ കേടുകള്‍ ആണെങ്കില്‍ റൂട്ട് കനാല്‍ ചെയ്യാം. ആ പല്ല് തീരെ സംരക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ അത് എടുത്തു കളഞ്ഞതിനു ശേഷം സ്‌പേസ് മെയിന്റനര്‍ എന്നൊരു അപ്ലയനര്‍ വെച്ചു കൊടുക്കാം. കാരണം ആ പല്ലു പോയതിനു ശേഷം വേറൊരു പല്ലു വരുമ്പോള്‍ ആ പല്ലിന്റെ സ്ഥാനം മാറി വരാന്‍ സാധ്യതയുണ്ട് ഇത്തരത്തില്‍ ആ സ്ഥാനം മാറി പല്ലു വരാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ സ്‌പേസ് മെയിന്റനര്‍ അപ്ലയനര്‍ കൊടുക്കുന്നത്.

കുട്ടികളില്‍ കാണുന്ന ചില ശീലങ്ങളാണ് വായ തുറന്നുള്ള ഉറക്കം, വിരല് വായില്‍ വയ്ക്കുന്നത്, നഖം കടിക്കല്‍, നാക്ക് തള്ളല്‍ തുടങ്ങിയവയൊക്കെ. ഇത്തരത്തിലുള്ള ശീലങ്ങള്‍ കാരണം പല്ലു പൊങ്ങാനും പല്ലിന്റെ നിര തെറ്റാനും മുഖത്തിന്റെ ആകൃതി മാറാനും സാധ്യത കൂടുതലാണ്.
അതുപോലെ തന്നെ എല്ലാവരുടെയും ഒരു തെറ്റിദ്ധാരണയാണ് 12 വയസിനു ശേഷമേ പല്ലില്‍ കമ്പി ഇടാന്‍ സാധിക്കുകയുള്ളുവെന്നത് എന്നാല്‍ 8 വയസുമുതല്‍ കുട്ടികളുടെ പല്ലില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പ്രകടമാവുകയും ആ സമയം തൊട്ട് പല്ലില്‍ കമ്പി ഇടാന്‍ സാധിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് 6 മാസം പ്രായമുള്ളപ്പോള്‍ തന്നെ ദന്തപരിശോധന തുടങ്ങാം.

അതുപോലെ ചെറുപ്പം മുതലേ കുട്ടികളില്‍ പല്ല് വൃത്തിയാക്കുന്നതിനെ കുറിച്ച്‌ ഒരു ധാരണ ഉണ്ടാക്കി കൊടുക്കണം. കുട്ടികള്‍ക്ക് ഓരോ പ്രായത്തിലും ഉപയോഗിക്കാവുന്ന ബ്രഷ് ഉപയോഗിപ്പിക്കുക. കുട്ടികള്‍ക്കു വേണ്ടിയുള്ള പേസ്റ്റ് ഉപയോഗിക്കാന്‍ കൊടുക്കുക തുടങ്ങിയവയൊക്കെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News