KAKA: അദ്ദേഹം കളിക്കുന്ന ശൈലി എനിക്ക് ഇഷ്ടമാണ്; നെയ്മര്‍ തന്റെ പ്രിയ താരമെന്ന് കക്ക

ബ്രസീല്‍(brazil) ആരാധകര്‍ തങ്ങളുടെ ഹൃദയത്തില്‍ എക്കാലവും സൂക്ഷിക്കുന്ന പേരാണ് റിക്കാര്‍ഡോ കക്ക(kaka). ഖത്തര്‍ ലോകകപ്പിനായി ഫുട്‌ബോള്‍ ലോകം കാത്തിരിക്കെ ആധുനിക ഫുട്‌ബോളിലെ തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് കക്ക.

എന്നാല്‍ മറ്റ് പ്രമുഖ താരങ്ങളെയും പുതിയ സെന്‍സേഷനുകളെയും മറികടന്ന് നെയ്മറിനെയാണ് 40കാരനായ മുന്‍ ബ്രസീലിയന്‍ താരം തെരഞ്ഞെടുത്തത്. ‘ഞങ്ങള്‍ തമ്മിലുളള വ്യക്തിപരമായ ബന്ധം കൊണ്ടാണോ അദ്ദേഹം എന്റെ ഇഷ്ട താരമായതെന്ന് എനിക്കറിയില്ല.

അദ്ദേഹം കളിക്കുന്ന ശൈലി എനിക്ക് ഇഷ്ടമാണ്. കിലിയന്‍ എംബാപ്പെ, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിനീഷ്യസ് തുടങ്ങിയവര്‍ എനിക്ക് പ്രിയപ്പെട്ടവരാണെങ്കിലും ഞാന്‍ നെയ്മറിനെ തന്നെ തെരഞ്ഞെടുക്കുന്നു,’ കക്ക പറഞ്ഞു.

‘ബ്രസീലിയന്‍ ടീമിനെ ഖത്തറില്‍ നെയ്മറാണ് നയിക്കുക. വിനീഷ്യസിനെ പോലത്തെ താരങ്ങള്‍ അവനോടൊപ്പമുണ്ട്. 2018 ലോകകപ്പില്‍ നെയ്മര്‍ മാത്രമായിരുന്നു മുന്നേറ്റ നിരയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിനി, റഫീഞ്ഞ, റിച്ചാര്‍ലിസണ്‍, ആന്റണി തുടങ്ങിയ യുവ താരങ്ങളുണ്ട്. ഇത് നെയ്മറിന്റെ മേലുളള സമ്മര്‍ദ്ദം കുറയ്ക്കും,’ കക്ക കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here