രാജ്യത്ത് മതവിദ്വേഷവും വർഗീയതയും വളർത്തുന്നത് ബിജെപിയും ആർഎസ്എസും : ബൃന്ദാ കാരാട്ട്

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നടത്തിയ പ്രസ്താവന തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് . കേരളം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തിന്റെ പാർട്ടി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൾ മാത്രം പരിശോധിച്ചാൽ തന്നെ അദ്ദേഹത്തിന് തന്റെ അബദ്ധം ബോധ്യപ്പെടും. സമാധാനം, സാമുദായിക സൗഹാർദം, ജനങ്ങളുടെ ഐക്യം, സർക്കാരിന്റെ പ്രവർത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാ സാമൂഹിക സൂചകങ്ങളിലും കേരളം ഒന്നാമതാണ്.

രാജ്യത്ത് മതവിദ്വേഷവും വർഗീയതയും വളർത്തുന്നത് ബിജെപിയും ആർഎസ്എസുമാണ്. ബിജെപി ഇതര സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം അവർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News