Arrest: കൊടുങ്ങല്ലൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കണ്ടക്ടർ അറസ്റ്റിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ(arrest). കൊടുങ്ങല്ലൂരിൽ അഴീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി എന്ന ബസിലെ കണ്ടക്ടർ മുള്ളൻബസാർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അച്ചു എന്ന അനീഷിനെയാണ്(35) കൊടുങ്ങല്ലൂർ പൊലീസ്(police) അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക്(facebook) വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം വീട്ടുകാർ അറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 2021 ഒക്ടോബർ മുതൽ പലതവണ ഇയാൾ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here