
1. മൈദ – 150 ഗ്രാം
ബേക്കിങ് പൗഡര്‍ – കാല്‍ ചെറിയ സ്പൂണ്‍
2. മുട്ട – അഞ്ച്
3. വനില എസ്സന്‍സ് – ഒരു ചെറിയ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് – 150 ഗ്രാം
മെറാങ്ങിന്
4. മുട്ടവെള്ള – നാലു മുട്ടയുടേത്
ക്രീം ഓഫ് ടാര്‍ട്ടര്‍ – അര ചെറിയ സ്പൂണ്‍
5. പഞ്ചസാര പൊടിച്ചത് – 225 ഗ്രാം
6. കശുവണ്ടിപ്പരിപ്പു നുറുക്കിയത് – 75 ഗ്രാം
ഫില്ലിങ്ങിന്
7. വെണ്ണ – 200 ഗ്രാം
ഐസിങ് ഷുഗര്‍ – 400 ഗ്രാം
8. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
9. സ്‌ട്രോബെറി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
അവ്ന്‍ 1800Cല്‍ 10 മിനിറ്റ് ചൂടാക്കിയിടുക.
മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞു വയ്ക്കണം.
മുട്ട നന്നായി അടിച്ച ശേഷം എസ്സന്‍സും പഞ്ചസാരയും ചേര്‍ത്തടിച്ചു മയപ്പെടുത്തുക. ഇതിലേക്കു മൈദ മിശ്രിതം മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം.
ഇതു കേക്ക് ടിന്നിലൊഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നി ല്‍ വച്ചു 30 മിനിറ്റ് ബേക്ക് ചെയ്യുക.
മെറാങ് തയാറാക്കാന്‍ മുട്ടവെള്ളയും ക്രീം ഓഫ് ടാര്‍ട്ടറും അടിക്കുക. ചെറിയ കുന്നുകള്‍ പോലെ വരുമ്പോള്‍ പല തവണയായി രണ്ടു വലിയ സ്പൂണ്‍ വീതം പഞ്ചസാര ചേര്‍ത്തു കൊടുത്തു കൊണ്ട് നന്നായി അടിക്കണം. മി ശ്രിതം കട്ടിയായി തിളക്കമുള്ളതാകണം. ഇതിലേക്കു കശുവണ്ടിപ്പരിപ്പു നുറുക്കിയതു മെല്ലേ ചേര്‍ത്തു യോജിപ്പിക്കുക.
ഈ മിശ്രിതം മൂന്നു വട്ടങ്ങളായി പേപ്പറിട്ട ബേക്കിങ് ട്രേയിലേക്കു പൈപ്പ് ചെയ്യുക. കേക്കിന്റെ അതേ വട്ടത്തില്‍ തന്നെ വേണം ഇതും തയാറാക്കാന്‍. ഇതു 1400Cല്‍ ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് ഒന്നര മണിക്കൂര്‍ കരുകരുപ്പാകും വരെ ബേക്ക് ചെയ്യുക.
ഇത് ഒരു മണിക്കൂര്‍ ചൂടാറാന്‍ വയ്ക്കണം.
ഫില്ലിങ് തയാറാക്കാന്‍ വെണ്ണയും ഐസിങ് ഷുഗറും ചേര്‍ത്തടിച്ചു മയപ്പെടുത്തണം.
ഇതിലേക്കു നാരങ്ങാനീരു ചേര്‍ത്ത ശേഷം സ്‌ട്രോബെറി മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം.
കേക്ക് കനം കുറഞ്ഞ മൂന്നു ലെയറുകളായി മുറിച്ചു വയ്ക്കു ക. ഒരു ലെയറിനു മുകളില്‍ ഫില്ലിങ് നിരത്തി അതിനു മുകളില്‍ ഒരു മെറാങ് വയ്ക്കുക. ഇതിനു മുകളില്‍ വീണ്ടും ക്രീം നിരത്തി, അടുത്ത ലെയര്‍ കേക്ക് വയ്ക്കുക. ഇങ്ങനെ ലെയറുകളായി സെറ്റ് ചെയ്യുക. ഏറ്റവും മുകളില്‍ മെറാങ് വരണം.
സ്‌ട്രോബെറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here