
അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രാജസ്ഥാനിൽ തുടരുകയാണ്.എംഎൽഎമാർ ഭീഷണി മുഴക്കിയതും കോൺഗ്രസിൽ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ എം.എം മണി.
അശോക് ഗെഹ്‍ലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും നടുവിലിരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം. ‘ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും ) ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാൻ നടക്കുന്നത്’. എം.എം മണി കുറിച്ചു.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ രണ്ട് നേതാക്കളെ ഒരുമിപ്പിക്കാൻ കഴിയാത്ത രാഹുൽഗാന്ധി ആണോ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിക്കാൻ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നത്..?
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here