Sleep: തെറ്റായ രീതിയിലുള്ള ഉറക്കം ആരോഗ്യത്തെ ബാധിക്കും; ശരിയായ രീതിയില്‍ ഉറങ്ങേണ്ടത് ഇങ്ങനെ

തെറ്റായ രീതിയില്‍ കിടന്നുറങ്ങുന്നത് കൊണ്ട് ശരീരത്തിന് ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ശരിയായ രീതിയില്‍ കിടന്നുറങ്ങിയാല്‍ ഇത്തരം വേദനകളെ മാറ്റിനിര്‍ത്താം എന്നുമാത്രമല്ല നല്ല ഉറക്കവും കിട്ടും.

ഫീറ്റല്‍ പൊസിഷന്‍ ആണ് ഉറങ്ങാന്‍ ഏറ്റവും നല്ല രീതിയായി വിദഗ്ധര്‍ പറയുന്നത്. കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വച്ച് ഉറങ്ങുന്ന രീതിയാണ് ഫീറ്റല്‍ പൊസിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. കാലുംകയ്യും ചുരുട്ടി വച്ച് ഒരു ബോളിന്റെ ആകൃതിയിലായിരിക്കും ഉറക്കം. കൂര്‍ക്കംവലി കുറയ്ക്കാനും നടുവേദന കുറയ്ക്കാനും ഈ പൊസിഷന്‍ സഹായിക്കും. ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതും നല്ലതാണെന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ച് രാത്രി വയറുനിറയെ ഭക്ഷണം കഴിച്ചിട്ടാണ് ഉറങ്ങുന്നതെങ്കില്‍ ഇടതുവശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നതാണ് അഭികാമ്യം.

അതേസമയം കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും തെറ്റായ ഉറക്ക രീതി. ഇത് പേശികളിലും സന്ധികളിലും അധിക സമ്മര്‍ദ്ധമുണ്ടാകാന്‍ ഇടയാക്കും. ഇങ്ങനെ ഉറങ്ങുന്നത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തലയിണയ്ക്ക് അടിയില്‍ രണ്ട് കൈകളും ചുരുട്ടി വച്ച് ഉറങ്ങുന്ന സോള്‍ജിയര്‍ പൊസിഷനും നല്ലതല്ല. അതുപോലെ കട്ടികൂടിയ തലയിണ ഒഴിവാക്കി ഉറങ്ങാനും ശ്രദ്ദിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News