Pimples: മുഖക്കുരു മാറ്റാന്‍ ഈസിയായ ചില വഴികളിതാ

എല്ലാവരും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് മുഖക്കുരു. പലകാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു മാറാന്‍ ഇതാ അഞ്ച് വഴികള്‍.

മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തില്‍ ഇടക്കിടക്ക് മുഖം കഴുകുകയും ചെയ്യുന്നത് മുഖക്കുരുവിനെ ഫലപ്രദമായി ചെറുക്കും.

മുഖക്കുരു മാറാന്‍ ഏറ്റവും മികച്ചതാണ് ‘ആര്യവേപ്പില’. ആര്യവേപ്പ് അണുക്കളോടു പോരാടുന്നു. മുഖക്കുരുവിന് കാരണമായ അണുക്കളോടു പോരാടി മുഖക്കുരു ഇല്ലാതാക്കാന്‍ ആര്യവേപ്പില അരച്ച് മുഖത്തിടാം, 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകികളയാം.

ദിവസവും ‘തുളസിയില നീര്’ മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ എന്നന്നേക്കുമായി പുറത്താക്കുവാന്‍ സഹായകമാണ്. മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെളളത്തില്‍ കഴുകുക.

നന്നായി ‘പഴുത്ത പപ്പായ’ അരച്ച് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തിനു നിറം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ ‘തേന്‍’ വളരെ നല്ലതാണ്. എന്നാല്‍ ശുദ്ധമായ തേന്‍ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത് നല്ലൊരു ബാക്ടീരിയ നാശിനിയാണ്. തേന്‍ ദിവസവും ഒരു നേരം മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകളും കറുത്ത പാട് എന്നിവ മാറാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News