
ഖത്തര്‍ ലോകകപ്പിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിത്തുന്നതിന് ഇടയില്‍ ഫൈനലിസ്റ്റുകളുടെ പേരും പറഞ്ഞ് ഗൂഗിള്‍. ബ്രസീല്‍-ഫ്രാന്‍സ് ഫൈനല്‍ എന്നാണ് ഗൂഗിള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ അബദ്ധം പിണഞ്ഞത് ആരാധകര്‍ ചൂണ്ടിക്കാണിച്ചതോടെ ഗൂഗിള്‍ സംഭവം തിരുത്തി.
ലുസൈന്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനല്‍ മത്സരം. ലുസൈന്‍ സ്റ്റേഡിയത്തിലെ പ്രധാന പരിപാടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിലാണ് ബ്രസീല്‍-ഫ്രാന്‍സ് ഫൈനല്‍ എന്ന് രേഖപ്പെടുത്തിയിരുന്നത്.
Strangely, if you Google “Lusail stadium events” one of the events on Dec 18 is Brazil 🇧🇷 v France 🇫🇷
December 18th is the date of the World Cup final to be hosted in the Lusail Stadium 🧐 pic.twitter.com/H9ICZ0xZxL
— Nico Cantor (@Nicocantor1) September 26, 2022
ഡിസംബര്‍ 18ന് ലുസൈന്‍ സ്റ്റേഡിയത്തില്‍ ബ്രസീല്‍-ഫ്രാന്‍സ് ഫൈനല്‍ എന്ന് കണ്ടതോടെ ആരാധകര്‍ ട്രോളുമായി നിറഞ്ഞു. ഇതോടെ ഫൈനല്‍ മത്സരം ഏതെല്ലാം ടീമുകള്‍ തമ്മിലാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നെഴുതിയാണ് ഗൂഗിളിന്റെ തിരുത്ത്.
നവംബര്‍ 20നാണ് ഖത്തര്‍ ലോകകപ്പിന് തുടക്കമാവുന്നത്. ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ പോര്. തുടര്‍ ജയങ്ങളുമായി കുതിച്ചാണ് ബ്രസീല്‍ ഖത്തറിലേക്ക് എത്തുന്നത്. എന്നാല്‍ നിലവിലെ ലോക ചാമ്പ്യന്മാരുടെ യൂറോ കപ്പിലെ തിരിച്ചടിയും നേഷന്‍സ് ലീഗിലെ നിറം മങ്ങലും ഫ്രാന്‍സിന്റെ ആരാധകര്‍ക്ക് ആശങ്കയാവുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here