പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു | Popular Front

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുള്ള നടപടികള്‍ ഉടനെന്ന് സൂചന. വിവിധ സംസ്ഥാനങ്ങളും നടപടി കടുപ്പിച്ചു .ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ 240ലേറെപ്പേരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സേനകളുടെതാണ് നടപടി.

വയനാട്, പാലക്കാട് ജില്ലകളില്‍ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്.

വയനാട് മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു . പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ ടയറുകടയിൽ നിന്നാണ് നാല് വടിവാളുകൾ കണ്ടെത്തിയത്.എരുമത്തെരുവിലെ എസ് & എസ് ടയറുകടയിലായിരുന്നു പൊലീസ് പരിശോധന. സലീമിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും, സ്ഥാപങ്ങളിലും പോലിസ് പരിശോധന തുടരുന്നു. പാലക്കാട് ഡിവൈഎസ്പി വി. കെ. രാജുവിന്റെ നേതൃത്വത്തിൽ ആണ് റെയ്ഡ്. ഹർത്താൽ ദിനത്തിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് പോലിസ് പരിശോധന.

കൽമണ്ഡപം. ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട് . എന്നിവിടങ്ങളിലാണ് അഞ്ചു മണിയോടെ പോലിസ് സെർച്ച്‌ തുടങ്ങിയത്. SDPI മുൻ ജില്ലാ ഭാരവാഹി സുലൈമാന്റെ ശംഖ്‌വാരത്തോടിലെ വീട്ടിലും പോലിസ് സംഘം എത്തി. സിഐ മാരുടെ കീഴിൽ നാലു സംഘം ആയാണ് പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here