
മധ്യപ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് മൂര്‍ഖനെ കണ്ടെത്തി. ബാഗില്‍ എന്തോ അനങ്ങുന്നതായി സംശയം തോന്നിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു. ഒരു അധ്യാപകന്‍ ബാഗിലെ പുസ്തകങ്ങള്‍ അടക്കം പുറത്തേയ്ക്ക് എടുക്കുന്നതിനിടെയാണ് പാമ്പ് പുറത്തേയ്ക്ക് ചാടിയത്.
ഷാജാപൂര്‍ ബദോനി സ്‌കൂളിലാണ് സംഭവം. വീട്ടില്‍ നിന്ന് സ്‌കൂളിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ബാഗില്‍ എന്തോ അനങ്ങുന്നതായി സംശയം തോന്നി. ഇക്കാര്യം അധ്യാപകരോട് പറയുകയായിരുന്നു. പരിശോധനയില്‍ ബാഗില്‍ പാമ്പാണ് എന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ബാഗ് തുറന്ന് പുസ്തകങ്ങള്‍ മുഴുവന്‍ പുറത്തിട്ടു. തുടര്‍ന്ന് ബാഗ് കുടയുന്നതിനിടെയാണ് പാമ്പ് പുറത്തേയ്ക്ക് ചാടിയത്. ബാഗില്‍ ചുരുണ്ടു കിടക്കുന്ന നിലയിലായിരുന്നു മൂര്‍ഖന്‍. പിന്നാലെ പാമ്പ് ഇഴഞ്ഞുനീങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here