ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു | Idukki

ഇ​ടു​ക്കി അ​ടിമാ​ലി​യി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. മു​രി​ക്കാ​ശേ​രി നെ​ടും​ത​റ​യി​ൽ ബി​ജു (43) ആ​ണ് മ​രി​ച്ച​ത്. റോ​ഡി​ൽ നി​ന്നും ത​ടി വ​ലി​ച്ച് ക​യ​റ്റു​ന്ന​തി​നി​ടെ ട്രാ​ക്ട​ർ മ​റി​യു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ‌​ട​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ന്ന​ത്ത​ടി മു​തി​ര​പു​ഴ സ്വ​പ്ന പ​ടി സി​റ്റി​യി​ൽ വെ​ട്ടി​യി​ട്ടി​രു​ന്ന ത​ടി റോ​ഡി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റു​വാ​ൻ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ട്രാ​ക്ട​ർ. ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ റോ​ഡി​ൻറെ തി​ട്ട ഇ​ടി​ഞ്ഞ് ട്രാ​ക്ട​ർ മ​റി​യു​ക​യാ​യി​രു​ന്നു.

ആ​ദ്യം ത​ടി വ​ലി​ച്ച​പ്പോ​ൾ റോ​ഡി​ൻറെ മ​ൺ​തി​ട്ട ഇ​ടി​ഞ്ഞ് വാ​ഹ​നം ച​രി​ഞ്ഞു. ഉ​ട​ൻ വ​ടം കൊ​ണ്ട് വാ​ഹ​നം കെ​ട്ടി നി​ർ​ത്തി. വീ​ണ്ടും ത​ടി വ​ലി​ക്കു​ന്ന​തി​നി​ടെ ട്രാ​ക്ട​ർ മ​റി​ഞ്ഞ​പ്പോ​ൾ ബി​ജു വാ​ഹ​ന​ത്തി​ൽ നി​ന്നും എ​ടു​ത്ത് ചാ​ടി. വീ​ഴ്ച​യ്ക്കി​ടെ ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ബി​ജു​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മാ​യ​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News