ആവേശ മത്സരത്തിനൊരുങ്ങി ഗ്രീൻ ഫീൽഡ് സ്റ്റേഡിയം | India and South Africa

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വൻറി – 20 പരമ്പരയ്ക്ക് നാളെ തുടക്കം. 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി 7 മണിക്ക് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.കാര്യവട്ടം ആതിഥ്യമരുളുന്ന നാലാമത് രാജ്യാന്തര മത്സരമാണിത്.

ടീം ഇന്ത്യയും പ്രോട്ടീസും തമ്മിലുള്ള ത്രില്ലർ പോരിന് കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തോൽപിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും .

വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ഹാർദിക്പാണ്ഡ്യയുമെല്ലാം തകർപ്പൻ ഫോമിലാണ്. ബോളിംഗിലെ പോരായ്മകൾ കൂടി പരിഹരിക്കുന്നതിലാണ് ടീം ക്യാംപിന്റെ ശ്രദ്ധ. കാര്യവട്ടത്ത് നടന്ന ട്വൻറി – 20 മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ചരിത്രവും ടീം ഇന്ത്യയുടെ സമ്മർദ്ദം കുറയ്ക്കുന്നുണ്ട്.

അതേസമയം ടെംപ ബാവുമയുടെ ദക്ഷിണാഫ്രിക്കൻ ടീമിനെ വിജയത്തിൽ കുറഞ്ഞൊന്നും തൃപ്തരാക്കില്ല. ഡേവിഡ് മില്ലറും മാർക്രവും ക്ലാസനും ഡീകോക്കും ഉൾപ്പെടുന്ന വിസ്ഫോടനാത്മകമായ ബാറ്റിംഗ് നിരയാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ കരുത്ത്. റബാഡയും എൻഗീഡിയും പാർനെലും നോർട്ജെയും അണിനിരക്കുന്ന ബോളിംഗ് നിര ലോകോത്തരമാണ്.

സ്പിൻ ബോളിംഗിൽ മികവ് കാട്ടാനുറച്ച് കേശവ് മഹാരാജും ടാബ്രിസ് ഷംസിയും ഉണ്ട്.ഫീൽഡിംഗിലും ഏറെ മികവുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ടീം ഇന്ത്യയെ മറികടക്കാൻ തകർപ്പൻ പ്രകടനത്തിനൊപ്പം ആർത്തിരമ്പുന്ന ആരാധക പിന്തുണയെക്കൂടി അതിജീവിക്കണം.

പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ 2 ന് ഗുവാഹത്തിയിലും അവസാന മത്സരം ഒക്ടോബർ 4 ന് ഇൻഡോറിലും നടക്കും. ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കാൻ ഉറച്ച് ഹിറ്റ്മാന്റെ ടീം ഇന്ത്യയും ടെംപ ബാവുമയുടെ പ്രോട്ടീസും കച്ചകെട്ടിയിറങ്ങുമ്പോൾ ഇതേ വരെ കാണാത്ത ക്രിക്കറ്റ് ആവേശത്തിനാകും പരമ്പര സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News