നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിൽ നാളെ വാദം | Supreme Court

നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും. ജസ്റ്റിസ് അബ്ദുൽ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക.

ഹർജികളിൽ വിശദമായി വാദം കേൾക്കുന്നതിനുള്ള തിയതി കോടതി നാളെ അറിയിക്കും. 2016 ഡിസംബർ 16ന് തന്നെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നെങ്കിലും ഇതുവരെ ബെഞ്ച് രൂപീകരിക്കാത്തതിനാൽ വാദം കേട്ടിരുന്നില്ല.

2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചത്. പകരം 2000 രൂപയുടേയും 500 രൂപയുടേയും പുതിയ നോട്ടുകൾ പുറത്തിറക്കി. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചത് എന്നായിരുന്നു സർക്കാർ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here