വി സി നിയമനം ; വീണ്ടും പ്രകോപനവുമായി ഗവര്‍ണര്‍ | Governor

കേരളാ സർവകലാശാല വി സി നിയമനത്തിൽ വീണ്ടും പ്രകോപനവുമായി ഗവർണർ.ഉടൻ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്ന് വി സിയോട് ഗവർണർ .വിസിയുടെ അധികാരങ്ങളും കർത്തവ്യവും ചട്ടത്തിൽ പറയുന്നുണ്ടെന്നും കത്തിൽ ഗവർണറുടെ മുന്നറിയിപ്പ്.

കേരള സർവകലാശാല വി സി നിയമനത്തിൽ വിവാദങ്ങൾ തുടരുകയാണ് ഗവർണറുടെ ലക്ഷ്യം. എത്രയും വേഗം സെനറ്റ് യോഗം കൂടി സെർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിശ്ചയിച്ച് നൽകണമെന്നാവശ്യപ്പെട്ട് ഗവർണർ വീണ്ടും വി സിക്ക് കത്ത് നൽകി.

വി സിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും ചട്ടത്തിൽ വ്യക്തമായി പറയുന്നുണ്ടെന്നും ഗവർണറുടെ കത്തിലുണ്ട്. ഗവർണറുടെ സെർച്ച് കമ്മിറ്റി രൂപീകരണം ചട്ടവിരുദ്ധമാണെന്നാണ് സർവകലാശാല നിലപാട്. നിലവിലെ സെർച്ച് കമ്മിറ്റി പിരിച്ചു വിടണമെന്ന ആവശ്യത്തിൽ ഗവർണറുടെ തീരുമാനം വന്ന ശേഷം തുടർ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്നും വി സി സിൻഡിക്കേറ്റ് യോഗത്തിൽ പറഞ്ഞു.

ഇത് സംബന്ധിച്ച നിയമ സാധ്യതകൾ പരിശോധിക്കുന്നതിനെ കുറിച്ചും സർവകലാശാല ആലോചിക്കുന്നുണ്ട്.എന്നാൽ സർവകലാശാലയുടെ എതിർപ്പുകൾക്കിടയിലും വി സി യെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് രാജ് ഭവൻ. ആദ്യപടിയായി അപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സെർച്ച് കമ്മിറ്റി കൺവീനർക്ക് നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News