പാലക്കാടും വയനാടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് | Palakkad

പാലക്കാടും വയനാടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസിന്റെ റെയ്ഡ്. വയനാട്ടിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു.പോപ്പുലർ ഫ്രണ്ട്‌ നേതാവ്‌ സലീമിന്റെ ടയറുകടയിൽ നിന്നാണ്‌ വാളുകൾ പോലീസ്‌ കണ്ടെത്തിയത്‌.

പാലക്കാട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പോലീസ് പരിശോധന നടത്തുന്നത്. ചടനാംകുറിശ്ശി, കൽമണ്ഡപം, ശംഖുവാരത്തോട് എന്നിവിടങ്ങളിലാണ് പരിശോധന.
കഴിഞ്ഞ വെള്ളിയാഴ്ചയിലെ ഹർത്താലുമായി ബന്ധപ്പെട്ടാണ് പോലീസ് റെയ്ഡ്.

വയനാട്ടിൽ മാനന്തവാടി എരുമത്തെരുവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിലായിരുന്നു‌ പരിശോധന. വെള്ളമുണ്ടയിൽ രാത്രിയും റെയ്ഡ്‌ തുടരുകയാണ്‌.മാനന്തവാടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തുന്നത്.ഇതിനിടെയാണ്‌ പോപ്പുലർ ഫ്രണ്ട്‌ നേതാവ്‌ സലീമിന്റെ എസ്‌ ആൻഡ്‌ എസ്‌ ടയറുകടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തിയത്‌.

ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ്‌ അറിയിച്ചു.പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോലീസ്‌ നടപടി. പിഎഫ്ഐ ജില്ലാ ഭാരവാഹികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായിരുന്നു പരിശോധന.ഹർത്താൽ അക്രമ സംഭവങ്ങളിലും പോലീസ്‌ സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ടും വയനാട്ടിൽ ഇതുവരെ 102 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് റിമാൻ്റിലായത്.

പനമരം, വെള്ളമുണ്ട, മാനന്തവാടി, ബത്തേരി സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഹർത്താലിലെ അക്രമ സംഭവങ്ങളിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.വടിവാളുകൾ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണവും പരിശോധനകളും തുടരാനാണ്‌ പോലീസ്‌ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here