പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ | Popular Front

പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ. നൗഫൽ സി പി യാണ് അറസ്റ്റിലായത്.ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മട്ടന്നൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച കേസിലെ പ്രതികളും പിടിയിലായി. നസാറുള്ള, ഷമീർ സലീം എന്നിവരാണ് അറസ്റ്റിലായത്. തെള്ളകത്ത് KSRTC ബസ് കല്ലെറിഞ്ഞു തകർത്ത ഷാനുൽ ഹമീദ്, മുഹമ്മദ് റാഫി എന്നിവരും അറസ്റ്റിലായി.

ഏറ്റുമാനൂർ പോലിസാണ് പ്രതികളെ പിടികൂടിയത്.ഹർത്താലിനിടെ വടിവാളുമായി കടയടപ്പിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തൃശൂർ പാവറട്ടിയിൽ പിടിയിലായി .

ഷാമിൽ,ഷമീർ എന്നിവരാണ് പൊലീസ് പിടിയിലായത്. കെ എസ് ആർ ടി സി ബസിൻ്റെ ഗ്ലാസ് എറിഞ്ഞു തകർത്ത സംഭവത്തിൽ മറ്റ് രണ്ടു പേരെക്കൂടിയും പൊലീസ് അറസ്റ്റു ചെയ്തു.അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here