കുൽഗാമിൽ ഏറ്റുമുട്ടല്‍ ; ഒരു ജെയ് ഷെ മുഹമ്മദ് ഭീകരനെ സേന വധിച്ചു | Jammu and Kashmir

ജമ്മുകാശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജെയ് ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. കുൽഗാമിലെ അഹ്‌വാട്ടൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത് .

പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്ന വിവരത്തിൽ തിരച്ചിൽ തുടരുകയാണ്.കഴിഞ്ഞ ദിവസം ബാട്ട്‌പോരയിൽ ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുകയും, രണ്ട് ജെയ് ഷെ ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അഹ്‌വാട്ടൂവിൽ പരിശോധന നടത്തിയത്. ഇതിനിടെ ഭീകരർ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News